Tuesday, July 31, 2018

വൈദ്യുതവിശ്ലേഷണം (Electrolysis)




വൈദ്യുത വിശ്ലേഷണം
വൈദ്യുതി (DC) കടന്നുപോകുമ്പോള്‍ രാസലായനികള്‍ക്കു സംഭവിക്കുന്ന വിഘടനമാണ് വൈദ്യുത വിശ്ലേഷണം (Electrolysis). അനുയോജ്യമായ പാത്രം, കാഥോഡ്, ആനോഡ്, ഇലക്‌ട്രോലൈറ്റ്, ഡിസിസ്രോതസ് ഇവ തീര്‍ച്ചയായും ഉണ്ടായിരിക്കണം. 
വൈദ്യുത വിശ്ലേഷണവുമായി ബന്ധപ്പെട്ട് മൈക്കല്‍ ഫാരഡെ രണ്ടു നിയമങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
1) ഫാരഡെയുടെ ഒന്നാം വൈദ്യുത വിശ്ലേഷണ നിയമം.
ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടന്നുപോകുമ്പോള്‍ ഇലക്ട്രോഡുകളില്‍ സ്വതന്ത്രമാക്കപ്പെടുകയോ നിക്ഷേപിക്കപ്പെടുകയോ ചെയ്യുന്ന പദാര്‍ഥത്തിന്റെ മാസ് ആ ഇലക്ട്രോലൈറ്റിലൂടെ കടന്നുപോയ ചാര്‍ജിനു നേര്‍ അനുപാതത്തില്‍ ആയിരിക്കും. ഇതിനെ സമത്തിലേക്കുമാറ്റുമ്പോള്‍ ഒരു സ്ഥിരസംഖ്യകൊണ്ട്  ഗുണിക്കേണ്ടിവരും. ഈ സ്ഥിരസംഖ്യയെ ഇലക്ട്രോകെമിക്കല്‍ ഇക്വിവലന്റ് എന്നു പറയുന്നു.
2) ഫാരഡെയുടെ ര~ാം വൈദ്യുതവിശ്ലേഷണ നിയമം.
വിവിധ ഇലക്ട്രോലൈറ്റുകളിലൂടെ ഒരേ സമയം ഒരേ വൈദ്യുതി കടത്തിവിടുമ്പോള്‍ ഇലക്ട്രോഡുകളില്‍ സ്വതന്ത്രമാക്കപ്പെടുകയോ നിക്ഷേപിക്കപ്പെടുകയോ ചെയ്യുന്ന പദാര്‍ഥത്തിന്റെ മാസ് അതിന്റെ കെമിക്കല്‍ ഇക്വിവലന്റിന് ആനുപാതികമായിരിക്കും.
കെമിക്കല്‍ ഇക്വിവലന്റ്
ഒരു പദാര്‍ഥത്തിന്റെ കെമിക്കല്‍ ഇക്വിവലന്റ് എന്നാല്‍ ആ പദാര്‍ഥത്തിന്റെ ആറ്റോമിക് മാസിനെ സംയോജകത (വാലന്‍സി) കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന സംഖ്യയായിരിക്കും.
വൈദ്യുത വിശ്ലേഷണ പ്രക്രിയകളില്‍ വൈദ്യുതി കടന്നുപോകുമ്പോള്‍ പദാര്‍ഥങ്ങള്‍ക്കു രാസമാറ്റമാണ് സംഭവിക്കുന്നത്. അതായത് വൈദ്യുതിയുടെ രാസഫലമാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്. അല്ലെങ്കില്‍ വൈദ്യുതോര്‍ജം രാസോര്‍ജമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു.
വൈദ്യുത വിശ്ലേഷണത്തിന്റെ പ്രായോഗിക ഫലങ്ങള്‍ നിരവധിയുണ്ട് . വൈദ്യുതലേപനം (ഋഹലരൃേീുഹമശേിഴ), ലോഹനിര്‍മാണം, അലോഹ നിര്‍മാണം, ലോഹശുദ്ധീകരണം ഈ പ്രക്രിയകള്‍ക്കു വൈദ്യുത വിശ്ലേഷണപ്രക്രിയ സാര്‍വത്രികമായി ഉപയോഗിക്കാറുണ്ട്. കൂടാതെ ബഹിരാകാശ വാഹനങ്ങള്‍, അന്തര്‍വാഹിനികള്‍ ഇവയില്‍ ഓക്‌സിജന്‍ നിര്‍മാണത്തിന്, ഹൈഡ്രജന്റെ നിര്‍മാണം (ഇന്ധനമായി ഉപയോഗിക്കാന്‍), പഴയകാല നാണയങ്ങള്‍, ലോഹ ശില്‍പങ്ങള്‍ ഇവ ശുദ്ധീകരിക്കാന്‍ തുടങ്ങി ഒട്ടനവധി ഉപയോഗങ്ങളുണ്ട്  വൈദ്യുത വിശ്ലേഷണപ്രക്രിയകൊണ്ട് .

.Related Articles.
തവളക്കാലില്‍ പിറന്ന ആദ്യത്തെ ബാറ്ററി!