Showing posts with label More Info. Show all posts
Showing posts with label More Info. Show all posts

Sunday, September 25, 2022

Chemistry (+2 Class) ലെ പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

The Tyndall effect

 The Tyndall effect is light scattering by particles in a colloid or in a very fine suspension. Also known as Tyndall scattering, it is similar to Rayleigh scattering, in that the intensity of the scattered light is inversely proportional to the fourth power of the wavelength, so blue light is scattered much more strongly than red light. An example in everyday life is the blue colour sometimes seen in the smoke emitted by motorcycles, in particular two-stroke machines where the burnt engine oil provides these particles.
    Under the Tyndall effect, the longer wavelengths are more transmitted while the shorter wavelengths are more diffusely reflected via scattering. The Tyndall effect is seen when light-scattering particulate
matter is dispersed in an otherwise light-transmitting medium, where the diameter of an individual particle is in the range of roughly 40 to 900 nm, i.e. somewhat below or near the wavelengths of visible light (400–750 nm). It is particularly applicable to colloidal mixtures and fine suspensions; for example, the Tyndall effect is used in nephelometers to determine the size and density of particles in aerosols and other colloidal matter. Investigation of the phenomenon led directly to the ultramicroscope and turbidimeter.

Tuesday, December 10, 2019

Chemistry (Class 8) ലോഹങ്ങള്‍ (Metals) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

വെളുത്ത സ്വര്‍ണം 
വെളുത്ത സ്വര്‍ണം എന്നറിയപ്പെടുന്ന ലോഹമാണ് പ്ലാറ്റിനം. സ്വര്‍ണത്തെക്കാള്‍ വിലപിടിപ്പുള്ള മൂലകമാണിത്. ലോഹങ്ങളില്‍ ഏറ്റവും വില കൂടിയത് പ്ലാറ്റിനമാണ്. രാസപ്രവര്‍ത്തനശേഷി വളരെ കുറവായതിനാല്‍ ഉത്കൃഷ്ടലോഹം എന്നറിയപ്പെടുന്നു. സ്വര്‍ണവും വെള്ളിയുമാണ് മറ്റു രണ്ടു ഉത്കൃഷ്ട ലോഹങ്ങള്‍.
White gold 
Metal which is known as white gold is platinum. It is more costlier than gold and costliest of all metals. Since the chemical reaction rate is very less it is known as noble metal. Gold and silver are other two noble metals. 
കോപ്പറിന്റെ നാശനം 
ചെമ്പു പാത്രം വായുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ചെമ്പ് വായുവിലെ കാര്‍ബണ്‍ ഡൈഓക്‌സൈഡും ജലവുമായി പ്രതിപ്രവര്‍ത്തിച്ച് വസ്തുവിന്റെ  ഉപരിതലത്തില്‍ കാര്‍ബണേറ്റിന്റെ ഒരു പച്ച നിറമുള്ള ആവരണം ഉണ്ടാകുന്നു. ഈ പച്ച ആവരണം ചെമ്പു പാത്രത്തിന്റെ നാശനത്തിനു കാരണമാകുന്നു. കോപ്പര്‍ കാര്‍ബണേറ്റിന്റെയും കോപ്പര്‍ ഹൈഡ്രോക്‌സൈഡിന്റെയും മിശ്രിതമായ ബേസിക് കോപ്പര്‍ കാര്‍ബണേറ്റാണ്  (CuCO3. Cu(OH)2) പച്ചനിറമുള്ള ഈ ആവരണം
Corrosion of copper
When a copper vessel is exposed to air for a longer time copper reacts with carbon dioxide and water in air to form a green coating basic copper carbonate on the surface of the object. The formation of this green coating on the surface of copper vessel corrodes it.
Green coating is basic copper carbonate (CuCO3. Cu(OH)2) which is a mixture of copper carbonate and copper hydroxide.



Thursday, October 24, 2019

Chemistry (Class 10) ലോഹനിര്‍മാണം (Production of Metals) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

▲  പ്ലവന പ്രക്രിയ (Froth flotation)
അപദ്രവ്യം സാന്ദ്രത കൂടിയതും അയിര് സാന്ദ്രത കുറഞ്ഞതുമാകുമ്പോഴാണ് ഈ പ്രക്രിയ ഉപയോഗിക്കുന്നത്. പ്രധാനമായും സള്‍ഫൈഡ് അയിരുകളെയാണ് ഈ മാര്‍ഗം ഉപയോഗിച്ച് സാന്ദ്രണം ചെയ്യുന്നത്.
പൊടിയാക്കിയ അയിരും ജലവും പൈന്‍ ഓയിലും കലര്‍ത്തിയ മിശ്രിതത്തിലൂടെ വളരെ ശക്തിയായി വായു കടത്തി വിട്ട് ഇളക്കുന്നു. ഇതിന്റെ ഫലമായി പൈന്‍ ഓയിലില്‍ നനയുന്ന അയിര് മിശ്രണം മൂലമുണ്ടാകുന്ന ഓയിലിന്റെ പതയില്‍ പറ്റിപ്പിടിക്കുകയും ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുകയും ചെയ്യും. എന്നാല്‍ അപദ്രവ്യങ്ങള്‍ ജലത്തില്‍ നനഞ്ഞ് അടിയുന്നു. ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന പതയില്‍ അയിര് അടങ്ങിയിട്ടുണ്ട്. ഇതില്‍ നിന്ന് അയിരിനെ വേര്‍തിരിക്കുന്നു. ഉദാ: കോപ്പര്‍ പൈറൈറ്റിന്റെ സാന്ദ്രീകരണം. (This process is used when the impurities are heavier and the ore particles  are lighter. Usually sulphide ores are concentrated by this method. A mixture of the powdered ore, water and pine oil is strongly agitated by passing compressed air. As a result of this,the ore particles which are made wet by the pine oil stick to the froth of the oil formed during the mixing process and float on the surface of water. But the heavier impurities get wet by water and sink to the bottom. The froth that floats on water contains the ore. The ore is separated from the froth. eg. concentration of copper pyrites.)

▲  ലോഹങ്ങളുടെ നിഷ്‌കര്‍ഷണത്തിന്റെ രസതന്ത്രം (The Chemistry of Metallurgy)



Chemistry (Class 10) പീരിയോഡിക് ടേബിളും ഇലക്‌ട്രോണ്‍ വിന്യാസവും (Periodic Table and Electronic Configuration) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍